ചേലാമറ്റം

ശ്രീ പുഴക്കരക്കാവ് വടക്കൻചൊവ്വ ഭഗ‌വതി ക്ഷേത്രം

ഭക്തി, പാരമ്പര്യം, വിശ്വാസം, ദൈവിക ചൈതന്യം എന്നിവ നിറഞ്ഞ പുണ്യസങ്കേതം

പ്രധാന പ്രതിഷ്ഠകൾ

ക്ഷേത്രത്തിലെ ദൈവിക സാന്നിധ്യങ്ങൾ

ശിവൻ
ശിവൻ
Read More
ഭദ്രകാളി
ഭദ്രകാളി
Read More
ചാമുണ്ഡി
ചാമുണ്ഡി
Read More
നാഗരാജാവും നാഗയക്ഷിയും
നാഗരാജാവും
നാഗയക്ഷിയും
Read More
മുത്തപ്പൻ
മുത്തപ്പൻ
Read More

Temple Updates

Latest Notices

Festival updates, important announcements, and public temple notices are shown here.

View All Notices
No public notices available right now.
Temple History

ചേലാമറ്റം

ശ്രീ പുഴക്കരക്കാവ് വടക്കൻചൊവ്വ ഭഗവതി ക്ഷേത്ര ചരിത്രം

എറണാകുളം ജില്ലയിൽ അദ്വൈത ആചാര്യൻ ജഗദ്ഗുരു ആദി ശങ്കരാചാര്യരുടെ ജന്മം കൊണ്ട് പവിത്രമായ കാലടിയ്ക്കും പെരുമ്പാവൂരിനും മദ്ധ്യേ കാശിയിലെ ഗംഗയ്ക്ക് സമാനമായി പടിഞ്ഞാറു നിന്നും കിഴക്കോട്ടോഴുകുന്ന പൂർണ്ണാ നദിക്കരയിൽ കിഴക്കോട്ടു ദർശനമായി ദാരിക വധത്തിന് ശേഷം രൗദ്ര ഭദ്രകാളീ ഭാവത്തിൽ വടക്കൻചൊവ്വ ഭഗവതിയും വാണരുളുന്നു.

പടിഞ്ഞാറോട്ട് ദർശനമായി സംഹാരമൂർത്തിയും സകല ചരാചരങ്ങളുടെയും മോക്ഷപ്രാപ്തിക്കു കാരണഭൂതനുമായ കാശിനാഥൻ ശ്രീ മഹാദേവനും, വടക്കോട്ട് ദർശനമായി ശത്രുസംഹാരിണിയും അത്യുഗ്രസ്വരൂപീണിയുമായ ശ്രീ ചാമുണ്ഡേശ്വരിദേവിയും വാണരുളുന്ന ഈ സന്നിധി ഭക്തജനങ്ങൾക്ക് അപൂർവ്വമായ ആത്മീയ അനുഭവമാണ് നൽകുന്നത്.

ഇഷ്ട്ടകാര്യസിദ്ധിയ്ക്കും ശത്രുദോഷനിവാരണത്തിനുമായി ശാക്തേയ വിധി പ്രകാരം കൗള മാർഗ സമ്പ്രദായത്തിൽ കൊല്ലൂർ മൂകാംബികയുടെ മൂലസ്ഥാനമായ കുടജാദ്രിയിൽ നടക്കുന്ന ശക്തിപൂജയുടെ അതേ ചിട്ടവട്ടങ്ങളോടെ എല്ലാ ദിവസവും ഉച്ചയ്ക്ക് 11.30 ന് "വലിയ ഗുരുതി" (കലശം) നടത്തുന്ന കേരളത്തിലെ അപൂർവ്വം കാവുകളിലൊന്നാണ് ഈ ക്ഷേത്രം.

ചേലാമറ്റം ശ്രീ പുഴക്കരക്കാവ് വടക്കൻചൊവ്വ ഭഗവതി ക്ഷേത്രം മഹത്തായ ആർഷ ഭാരത സംസ്കാരത്തിന്റെ പ്രതീകങ്ങളായ വേദോപനിഷത്തുക്കൾ പ്രകാരം ഭൂമിയിൽ സൃഷ്ടി ബ്രഹ്മ ദേവനും സ്ഥിതി വിഷ്ണു ഭഗവാനും സംഹാരം അഥവാ മോക്ഷം ശ്രീ മഹാദേവനുമാണ് നിർവ്വഹിക്കുന്നത് എന്ന ദൈവിക സങ്കൽപ്പത്തെ അനുസ്മരിപ്പിക്കുന്നു.

പുണ്യ തീർത്ഥങ്ങളിൽ പിതൃക്കളുടെ മോക്ഷത്തിനായി കർമ്മങ്ങൾ ചെയ്യുന്നവർ അതിനു മുൻപോ ശേഷമോ കാശിനാഥനായ ശ്രീ മഹാദേവനെ കൂടി ദർശിച്ച് യഥാശക്തി വഴിപാടുകൾ ചെയ്ത് തങ്ങളുടെ ആയുരാരോഗ്യ സമ്പദ് സമൃദ്ധിക്കു വേണ്ടി പ്രാർത്ഥിക്കുന്നത് ശ്രേഷ്ഠമാണ്. ജാതകവശാലുള്ള കാളസർപ്പദോഷ പരിഹാരത്തിന് എല്ലാ വെള്ളിയാഴ്ചയും രാഹുകാല സമയത്ത് രാവിലെ 10.30 മുതൽ 12.00 വരെ വിശേഷാൽ പൂജകൾ നടത്തുന്നു.

ആയില്യം നാളിൽ നാഗരാജാവിനും നാഗയക്ഷിക്കും നൂറും പാലും കൊടുക്കൽ, ആയില്യം പൂജ എന്നീ വിശേഷാൽ വഴിപാടുകളും നടത്തുന്നു. ഭക്തരുടെ ആവശ്യമനുസരിച്ച് വിവിധ ദോഷനിവാരണ, ഐശ്വര്യ, ആരോഗ്യ പ്രാർത്ഥനകൾക്കായി വിശേഷാൽ വഴിപാടുകൾ ക്ഷേത്രത്തിൽ സൗകര്യത്തോടെ നടത്തപ്പെടുന്നു.

വിശേഷാൽ വഴിപാടുകൾ

ഭക്തർക്കായി ഒരുക്കിയ പ്രധാന വഴിപാടുകൾ

ക്ഷേത്രത്തിൽ പ്രത്യേക സൗകര്യങ്ങൾ ലഭ്യമാണ്
സർവ്വ ഐശ്വര്യത്തിനും രോഗ ശാന്തിയ്ക്കും മഞ്ഞൾ പറ.
കുടുംബ ഐശ്വര്യത്തിനും കുട്ടികളുടെ ബാലാരിഷ്ടതകൾ മാറുന്നതിനും നാരങ്ങ വിളക്ക്.
ശത്രുദോഷ നിവാരണത്തിന് ശത്രു സംഹാര ഗുരുതി പുഷ്പാഞ്ജലി.
ഉദ്ദിഷ്ട കാര്യസിദ്ധിയ്ക്ക് നാരങ്ങമാല ചാർത്തൽ.
മംഗല്യഭാഗ്യത്തിനും ദീർഘ മാംഗല്യത്തിനും പട്ടും താലിയും ചാർത്തൽ, സ്വയംവര പുഷ്പാഞ്ജലി.
കർമ്മ തടസ്സങ്ങൾ മാറുന്നതിന് മുട്ടിറക്കൽ, കാര്യസിദ്ധിയ്ക്ക് കോഴി ഉഴിഞ്ഞു വയ്ക്കൽ.
പിതൃ ദോഷങ്ങളകറ്റുന്നതിനും ദീർഘായുസ്സിനും ശിവങ്കൽ മൃത്യുഞ്ജയ പുഷ്പാഞ്ജലി, ധാര.
കൂവള മാല, കൂവളാർച്ചന, എള്ളു പറ, കൂട്ട നമസ്കാരം തുടങ്ങി നിരവധി വഴിപാടുകൾ നടത്തുന്നു.

Photo & Video GALLERY

ചേലാമറ്റം ശ്രീ പുഴക്കരക്കാവ് വടക്കൻചൊവ്വ ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് വലിയ ഗുരുതി (കലശം). കേരളത്തിലെ ക്ഷേത്രങ്ങളിൽ വിശേഷാൽ നടത്തിവരുന്ന അതീവ പ്രാധാന്യമുള്ള ഒരു ആരാധനാ രീതിയാണ് വലിയ ഗുരുതി (കലശം) സമർപ്പണം.

പ്രധാന പൂജകൾ

അന്നദാനം
വലിയ കുരുതി (കലശം)
കാളസർപ്പദോഷ
പരിഹാരപൂജ
ദിവസ പൂജ
പ്രതിമ സമർപ്പണം
ചെറിയ ഗുരുതി
കള്ള്, വറപൊടി നേദ്യം
കോഴി ഉഴിഞ്ഞു വയ്ക്കൽ
കൂട്ട നമസ്കാരം
പിതൃ നമസ്കാരം
പട്ടും താലിയും ചാർത്തൽ
മുട്ടിറക്കൽ

പ്രധാന ഉത്സവങ്ങൾ

Festival Image 1

നവരാത്രി മഹോത്സവം

Festival Image 2

മകരം ഇരുപത്തെട്ടുച്ചാൽ മഹോത്സവം

Administration

ചേലാമറ്റം ശ്രീ പുഴക്കരക്കാവ് വടക്കൻചൊവ്വ ഭഗവതി ക്ഷേത്ര ഭരണസമിതി

മുരളീധരൻ ടി. ബി.
President:

മുരളീധരൻ ടി. ബി.

ഭക്തനും ഭഗവാനും (ദൈവവും) തമ്മിലുള്ള അകലം ഇല്ലാതാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ, ദൂരപരിധികളില്ലാതെ ഓരോ പ്രാർത്ഥനയും അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തുന്നുവെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നു; അതോടൊപ്പം ആധുനിക ലോകത്ത് നമ്മുടെ പുരാതന ആചാരങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.

Quote